Why UDF

നിങ്ങളുടെ ഇന്നത്തെ തീരുമാനം ഭാരതത്തിന്റെ ഭാവിയെ തീരുമാനിക്കും…ഉറപ്പ്!!!

യു.പി.എ. സര്‍ക്കാരിന്‍റെ കീഴില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിടയില്‍ വളരുന്ന സമ്പത് വ്യവസ്ഥയില്‍ രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യ കുതിച്ചു. ഗ്രാമീണ ജനതയുടെ വാങ്ങല്‍ശേഷി വര്‍ദ്ധിപ്പിച്ച വിപ്ലവകരമായ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി നടപ്പായി. ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യത്തിലൂടെ രാജ്യമെമ്പാടും ആരോഗ്യരംഗത്ത് വന്‍ മുന്നേറ്റമുണ്ടായി. ആറു മുതൽ പതിനാലു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം മൌലികാവകാശമായി.

ലോകത്തെ മുഴുവന്‍ അദ്ഭുതപ്പെടുത്തിക്കൊണ്ട് രാജ്യത്തെ 120 കോടി ജനങ്ങളില്‍ 81 കോടി ആളുകള്‍ക്കും ഭക്ഷണത്തിനുള്ള അവകാശമുണ്ടായി. വിവരാവകാശ നിയമം നടപ്പായി. 140 ദശലക്ഷം ഇന്ത്യക്കാര്‍ ദാരിദ്ര്യരേഖയ്ക്ക് പുറത്തു വന്നു. ലക്ഷക്കണക്കിന്‌ കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിച്ചു. ടെലികമ്മൂണിക്കെഷന്‍ രംഗത്ത് വിപ്ലവകരമായ മാറ്റം സംഭവിച്ചു.
കണ്ണൂര്‍ വിമാനത്താവളം,വിഴിഞ്ഞം തുറമുഖ പദ്ധതി, സ്മാര്‍ട്ട്‌സിറ്റി, കൊച്ചി മെട്രോ, മോണോറെയില്‍ അങ്ങനെ കേരളത്തിന്‍റെ മുഖച്ഛായ മാറ്റാന്‍ പോകുന്ന പല പദ്ധതികളും നടപ്പിലായിക്കൊണ്ടിരിക്കുന്നു.

യു പി എ ഭരണത്തിനു കീഴിൽ ഭാരതം ഉയർച്ചയുടെ പടവുകൾ ചവിട്ടിക്കൊണ്ടിരിക്കുന്നു…

നിങ്ങളുടെ ഇന്നത്തെ തീരുമാനം ഭാരതത്തിന്റെ ഭാവിയെ തീരുമാനിക്കും…ഉറപ്പ്!!!

ശരിയായ തീരുമാനമെടുക്കൂ…. യു.ഡി.എഫിനു വോട്ട് ചെയ്യൂ..